20 April 2024 Saturday

പന്താവൂരിൽ യൂത്ത് കോൺഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദർശിപിച്ചു

ckmnews

പന്താവൂരിൽ യൂത്ത് കോൺഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദർശിപിച്ചു


ചങ്ങരംകുളം:ആലംകോട് മണ്ഡലം യൂത്ത്കോൺഗ്രസ് നേതൃത്വത്തിൽ ബിബിസി യുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.ഞായറാഴ്ച വൈകിയിട്ട് 6 മണിക്ക് പന്താവൂർ സെന്ററിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് ഉദ്ഘാടനം ചെയ്തു. ആവിഷ്കാര സ്വാതന്ത്രത്തിന് മേലുള്ള കടന്ന് കയറ്റം ചെറുക്കാൻ യൂത്ത്കോൺഗ്രസ് ഏതറ്റംവരെയും പോകുമെന്ന് ഇപി രാജീവ് പറഞ്ഞു .സലീം ചങ്ങരംകുളം അധ്യക്ഷത വഹിച്ചു .പിടി ഖാദർ , ഹുറൈർ കൊടക്കാട്ട് , ഇആർ ലിജേഷ് ,  തുടങ്ങിയവർ സംസാരിച്ചു