Eramangalam
നവജ ഗ്രാമം'വെളിയംകോട് ഗ്രാമപഞ്ചായത്തിലെ താവളക്കുളത്ത് വികസനയോഗം ചേർന്നു

നവജ ഗ്രാമം'വെളിയംകോട് ഗ്രാമപഞ്ചായത്തിലെ താവളക്കുളത്ത് വികസനയോഗം ചേർന്നു
എരംമംഗലം:ജില്ലാ പഞ്ചായത്ത് 'നവജഗ്രാമം' മലപ്പുറം ജില്ലാപഞ്ചായത്തിന്റെ 'നവജ ഗ്രാമം' പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വെളിയംകോട് ഗ്രാമപഞ്ചായത്തിലെ താവളക്കുളം രണ്ടാം വാർഡിന്റെ വികസന സമിതി യോഗം ജി എൽ പി വെളിയംകോട് ന്യൂ സ്കൂളിൽ വെച്ച് ചേർന്നു.യോഗത്തിൽ വാർഡ് മെമ്പർ സുമിത രതീഷ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പർ അജയൻ പി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുബൈർ എകെ ഉദ്ഘാടനം ചെയ്തു.പദ്ധതിവിശദീകരിച്ചു.ബഷീർ കെകെ,സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു.സാമൂഹ്യ പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ, എ ഡി എസ്, സി ഡി എസ് അംഗങ്ങൾ ആശാവർക്കർമാർ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ് പി.വി നന്ദി പ്രകാശിപ്പിച്ചു