29 March 2024 Friday

ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു;

ckmnews

ഭുവനേശ്വർ: ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നബ കിഷോർ ദാസിന് വെടിയേറ്റു. ബ്രജ്രാജ് നഗറിൽ പൊതുപരിപാടിക്കിടെ ഗാന്ധി ചൗക്ക് ഓട്ട്പോസ്റ്റ് എ.എസ്.ഐ. ഗോപാൽ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.


ബ്രജ്രാജ് നഗർ മുൻസിപ്പാലിറ്റി ചെയർമാന്റേയും വൈസ് ചെയർമാന്റേയും ഓഫീസുകൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കാറിൽ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്. ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് മന്ത്രിക്ക് വെടിയുതിർത്തത്. രണ്ടു വെടിയുണ്ടകൾ നെഞ്ചിൽ തറച്ചു.

മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്.