23 April 2024 Tuesday

12 വയസ്സുകാരനെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ 48-കാരൻ അറസ്റ്റിൽ

ckmnews

കാട്ടൂർ(തൃശ്ശൂർ): പന്ത്രണ്ടുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിയെ കാട്ടൂർ പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശി തറയിൽ വീട്ടിൽ അനന്തകുമാറി(48)നെയാണ് കാട്ടൂർ എസ്.എച്ച്.ഒ. മഹേഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒ. വിജയൻ, സി.പി.ഒ.മാരായ ശബരി, സനൽ, ഷെമീർ, കിരൺ, രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.