19 April 2024 Friday

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി പെരുമുക്ക് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി

ckmnews



ചങ്ങരംകുളം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സൗകര്യമേർപ്പെടുത്തി മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി പെരുമുക്ക് യൂണിറ്റ് കമ്മിറ്റിക്കൾ.ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം  *എം എസ് എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്കും*, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ പന്താവൂരും ചേർന്ന് നിർവഹിച്ചു. പി വി അബൂബക്കർ,  അക്ബർ അരുവായിൽ,പി.വി റാഷിദ്,  എ.എം.എൽപി സ്കൂൾ മാനേജർ പി.വി അബ്ദുൾ ലത്തീഫ്, ഹെഡ് മിസ്ട്രിസ് റസിയ ടീച്ചർ, പി ടി എ പ്രസിഡന്റ്‌ കരുണൻ  എന്നിവർ സംബന്ധിച്ചു