19 April 2024 Friday

എരുമപ്പെട്ടി പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

എരുമപ്പെട്ടി പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


എരുമപ്പെട്ടി പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പന്നിത്തടം

ചിറമനേങ്ങാട് റോഡിൽ മാത്തൂർ ക്ഷേത്രത്തിന് സമീപം കാവില വളപ്പിൽ

ഹാരിസിന്റെ ഭാര്യ ഷഫീന (28), മകൾ ഒന്നര വയസ്സുള്ള അജ്‌വ, മകൻ ഒരു വയസ്സുള്ള അമൻ എന്നിവരെയാണ് വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കത്തിക്കരഞ്ഞ നിലയിലാണ്.വീടിന്റെ മുകൾ നിലയിലെ  ബാൽക്കണിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.ഷഫീനയുടെ  ഭർത്താവ് ഹാരിസ് വിദേശത്താണ്.കുന്നംകുളം എ.സി.പി ടി.എസ് ഷിനോജിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി പോലീസ്

സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.