Ponnani
പൊന്നാനിയിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

പൊന്നാനിയിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി
പൊന്നാനി:ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ കാശ്മീരിൽ വച്ച് ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ പി നബീലിന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ അഡ്വ ശിവരാമൻ ഉദ്ഘാടനം ചെയ്തു.എം അബ്ദുല്ലത്തീഫ്,പുന്നക്കൽ സുരേഷ്,എ പവിത്രകുമാർ,ഉണ്ണികൃഷ്ണൻ പൊന്നാനി, സിഎ ശിവകുമാർ,എം രാമനാഥൻ,യു മാമുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.