25 April 2024 Thursday

സർക്കാർ മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി എടപ്പാൾ ബീവ്റേജിൽ വിജിലൻസ് പരിശോധന 18600 രൂപ പിടിച്ചെടുത്തു

ckmnews

സർക്കാർ മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി

എടപ്പാൾ ബീവ്റേജിൽ വിജിലൻസ് പരിശോധന 18600 രൂപ പിടിച്ചെടുത്തു

എടപ്പാൾ: എടപ്പാളിലെ ബവ്റിജസ് ഔട്ട്ലെറ്റ് ജീവനക്കാരിൽ നിന്ന് 18600 രൂപ കൈക്കൂലി വിജിലൻസ് പിടികൂടി.സ്വകാര്യ മദ്യ ബ്രാൻഡുകൾ നൽകിയ പണമെന്ന് ജീവനക്കാരൻ മൊഴി നൽകി.ഗോഡൗണിൽ വച്ച ബാഗിൽ കമ്പനി രഹസ്യകോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകൾ.എട്ട് ജീവനക്കാർക്ക് വീതിച്ചെടുക്കാനുള്ള തുകയെന്നും ജീവനക്കാർ മൊഴി നൽകിയതായാണ് വിവരം