25 April 2024 Thursday

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധ സമരം നടത്തി

ckmnews


എടപ്പാൾ: കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ വ്യവസായ കാർഷിക മേഖലയെ കുത്തകകൾക്ക് അടിയറവ് വെക്കുന്നതിനെതിരേയും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സംരക്ഷണം നൽകാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെയും ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി

സിഐടിയു കർഷക സംഘം കർഷക തൊഴിലാളി യൂണിയൻ പ്രതിഷേധ സമരം നടത്തി. വട്ടംകുളം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരം കർഷകസംഘം എടപ്പാൾ ഏരിയ പ്രസിഡൻറ്  സി രാമകൃഷ്ണൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് എം എ നവാബ് അധ്യക്ഷനായി. സി രാഘവൻ, പി.കൃഷ്ണൻ, എം.മുരളീധരൻ.കെ.സദാനന്ദൻ, പി.വി.കൃഷ്ണൻ,  എന്നിവർ പ്രസംഗിച്ചു. കാലടി പഞ്ചായത്തിൽ കണ്ടനകം പോസ്റ്റാഫീസിന് മുന്നിൽ സമരം കർഷക സംഘം ഏരിയ സെക്രട്ടറി  ഇ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ടി വി വിജയലക്ഷമി, ഇ.വി.മോഹനൻ ,ഷാജി എന്നിവർ സംസാരിച്ചു.