01 April 2023 Saturday

മൂക്കുതല സ്കൂൾ 1999-2000 എസ്എസ്എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം ലോഗോ പ്രകാശനം ചെയ്തു.

ckmnews

മൂക്കുതല സ്കൂൾ 1999-2000 എസ്എസ്എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം ലോഗോ പ്രകാശനം ചെയ്തു.


ചങ്ങരംകുളം:മൂക്കുതല പി സി എൻ ജി എച്ച് എസ് എസ് സ്കൂളിലെ 1999-2000 എസ്  എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം ഋതു' 1999-2000 ന്റെ ലോഗോ പ്രകാശനം ചെയ്തു.ഷാർജ സഫാരി മാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ താരവും,അവതാരകനുമായ മിഥുൻ രമേശ്‌ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർമാരായ അൻഷാദ് , റഷീദ്, ജാഫർ, ആബിദ്, ഷുഹൈബ് എന്നിവർ പങ്കെടുത്തു.ഫെബ്രുവരി 26ന് ഞായറാഴ്ച്ച സ്കൂളിൽ വച്ച് നടക്കുന്ന സംഗമത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായും 1999 - 2000 അദ്ധ്യായന വർഷത്തിലെ എസ്എസ്എൽസി ബാച്ചിൽ ഉണ്ടായിരുന്ന  വിദ്യാർത്ഥി വിദ്യാർത്ഥിനികൾ  2023-ഫെബ്രുവരി 5ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.രജിസ്ട്രേഷൻനായി താഴെ കൊടുത്ത നമ്പറിൽ വിളിക്കാം                              സുബീഷ് :9562907116        സിബിൻ : 9633598756           ഷാനി: 9895579999               രശ്മി : 8714190652                Online registration link 👇      https://docs.google.com/forms/d/e/1FAIpQLSfqzs8DczLkWVMP4ybX08AOqbLjrMR0jFnrvthPfFGWiEh3-g/viewform