01 April 2023 Saturday

ആലംകോട് നന്നംമുക്ക് പഞ്ചായത്തിൽ ബിജെപി പദയാത്ര നടത്തി

ckmnews

ആലംകോട് നന്നംമുക്ക് പഞ്ചായത്തിൽ ബിജെപി പദയാത്ര നടത്തി


ചങ്ങരംകുളം:പിണറായി സർക്കാരിൻറെ ജനദ്രോഹ നടപടികൾക്ക് എതിരെ കേന്ദ്രസർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനക്ഷേമ പദ്ധതികളെ ഉയർത്തിക്കാണിച്ച് ബിജെപി ചങ്ങരംകുളം മണ്ഡലം അധ്യക്ഷൻ പ്രസാദ് പടിഞ്ഞാക്കരയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ആലങ്കോട് നന്നംമുക്ക്  പഞ്ചായത്തുകളിൽ  പതിനെട്ട് കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങൾക്ക് ശേഷം പദയാത്ര ചങ്ങരംകുളത്ത് സമാപിച്ചു.രവീന്ദ്രൻചക്കൂത്ത്, ജാഥ ഉദ്ഘാടനം ചെയ്തു.ടി ഗോപാലകൃഷ്ണൻ,കൃഷ്ണൻ പാവിട്ടപ്പുറം,ജനാർദ്ദനൻ പട്ടേരി,ബിജു മാന്തടം,ജയൻ കല്ലുർമ്മ എന്നിവർ സംസാരിച്ചു