28 March 2024 Thursday

പ്രതിസന്ധികളെ തരണം ചെയ്ത് കര്‍ഷകര്‍ വയലിലേക്ക്

ckmnews


ചങ്ങരംകുളം: പ്രതിസന്ധികളെ തരണം ചെയ്ത് കര്‍ഷകര്‍ വയലിലേക്ക് ഇറങ്ങുന്നു.കോവിഡ് മഹാമാരിയിലെ പ്രതിസന്ധികളെയും നിയന്ത്രണങ്ങളെയും മറികടന്നാണ് മേഖലയിലെ നെല്‍കര്‍ഷകര്‍ നൂറ്കണക്കിന് ഏക്കര്‍ നെല്‍പാടത്ത് കൃഷിയിറക്കാന്‍ ഒരുങ്ങുന്നത്.തുടര്‍ച്ചയായുണ്ടായ പ്രളയവും സാമ്പത്തിക പ്രതിസന്ധിയും കഴിഞ്ഞ കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ഷകരെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരുന്നു.കോവിഡ് ഭീതിയും നിയന്ത്രണങ്ങളും ബന്ധപ്പെട്ട പ്രതിസന്ധികളെയും അവഗണിച്ചാണ് കര്‍ഷകര്‍ പ്രതീക്ഷയുടെ വിത്തുകള്‍ പാകുന്നത്.പ്രതിസന്ധികളെ മറികടക്കാന്‍ അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടി പലരും പുതുതായി കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ട്.തരിശ് ഭൂമിയില്‍ പലരും കപ്പ,കൂര്‍ഖ,വാഴ തുടങ്ങിയ കൃഷി രീതികളിലേക്ക് വ്യാപകമായി മാറിയിട്ടുണ്ട്.ജോലി നഷ്ടപ്പെട്ട പ്രവാസികളും ഉദ്ധ്യോഗാര്‍ത്ഥികളും,വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് നഷ്ടം വന്ന് വിറ്റൊഴിഞ്ഞവരും പുതിയ കാര്‍ഷിക പരീക്ഷണങ്ങളുമായി വിവിധയിടങ്ങളില്‍ പ്രതീക്ഷയുടെ വിത്തുകള്‍ പാകുകയാണ്.