23 April 2024 Tuesday

വെളിയങ്കോട് പഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി

ckmnews

വെളിയങ്കോട് പഞ്ചായത്ത്  മുട്ടക്കോഴി വിതരണം നടത്തി


എരമംഗലം:വെളിയങ്കോട്  ഗ്രാമപഞ്ചായത്തിൽ  2022 - 2023 വാർഷിക പദ്ധതിയിൽ  വീട്ടു മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി  രണ്ടാം ഘട്ട മുട്ട കോഴി വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു.സി.എം.എം യു .പി.സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ  വികസന സ്റ്റാന്റിംഗ  കമ്മിറ്റി ചെയർമാൻ മജീദ്  പാടിയോടത്ത് അധ്യക്ഷത  വഹിച്ചു.വെറ്ററിനറി സർജൻ ഡോ:എൻ.എസ് .ഐശ്വര്യ  പദ്ധതി വിശദീകരിച്ചു.ഗുണഭോക്ത വിഹിതം തികച്ചും  സൗജന്യമായി 52 ദിവസം പ്രായമായ  5 വീതം  കോഴി കുഞ്ഞുങ്ങളയാണ് 1000 കുടുംബങ്ങൾ വിതരണം  ചെയ്തത്.ഒന്നാം ഘട്ട കോഴി വിതരണം  വെളിയങ്കോട് ഏരിയയിൽ വൈസ് പ്രസിഡന്റ്,ഫൗസിയ വടക്കേപ്പുറത്ത്  ഉദ്ഘാടനം ചെയ്തിരുന്നു.ആരോഗ്യ -  വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ സുരേഷ്  റമീന ഇസ്മയിൽ  പി. പ്രിയ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.അജിത് കുമാർ  , എ. നവാസ്  തുടങ്ങിയവർ സംസാരിച്ചു .2022 - വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി കാലിത്തീറ്റ വിതരണം ,ധാതുലവണവും - മരുന്നും ആട് വളർത്തൽ മുട്ട കോഴി വളർത്തൽ , പാലിന് സബ്സിഡി തുടങ്ങിയവക്കായി  2650000  ലക്ഷം  വകയിരുത്തിയതായി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു  അറിയിച്ചു .