25 April 2024 Thursday

സോഡ ഓണേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) രൂപീകരിച്ചു

ckmnews

സോഡ ഓണേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) രൂപീകരിച്ചു


എടപ്പാൾ: പൊന്നാനി താലൂക്ക് സോഡ ഓണേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) രൂപീകരിച്ചു.എടപ്പാളിൽ നടന്ന രൂപീകരണ സമ്മേളനം സി ഐ ടി യു മലപ്പുറം ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് ചെയർമാൻ മഹേഷ്‌ അധ്യക്ഷത വഹിച്ചു. അഡ്വ. എം ബി ഫൈസൽ, വി വി കുഞ്ഞുമുഹമ്മദ്‌, ഇ എസ് സുകുമാരൻ തുടങ്ങിയർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സോമൻ സ്വാഗതവും ശ്രീനിവാസൻ നന്ദിയും പറഞ്ഞു.