Maranchery
മാറഞ്ചേരി സീഡ് ഗ്ലോബല്‍ സ്‌കൂളില്‍ വിക്ടറി ഡേ സംഘടിപ്പിച്ചു.

മാറഞ്ചേരി സീഡ് ഗ്ലോബല്‍ സ്‌കൂളില്‍ വിക്ടറി ഡേ സംഘടിപ്പിച്ചു.
മാറഞ്ചേരി സീഡ് ഗ്ലോബല്‍ സ്‌കൂളില്‍ നിന്ന് സബ് ജില്ലാ തല മല്‍സരങ്ങളിലും കെ.പി.എസ്.എ സോണൽ ഇന്റര്‍ സ്‌കൂള്‍ മല്‍സരങ്ങളിലും സ്‌കൂളില്‍ നടന്ന വിവിധ പരിപാടികളിലും വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി വിക്ടറി ഡേ സംഘടിപ്പിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ സുബൈര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് വിജയികൾക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൂറുദ്ദീന്‍ പോഴത്ത്, പിടിഎ പ്രസിഡന്റ് ഡോ. മുഹമ്മദ് സഹീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജോഷ് വി.ബി അധ്യക്ഷനായിരുന്നു.