29 March 2024 Friday

വലിയ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാട് കടന്ന് പോവുന്നത്:നിലമ്പൂർ ആയിഷ

ckmnews

വലിയ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാട് കടന്ന് പോവുന്നത്:നിലമ്പൂർ ആയിഷ


എടപ്പാൾ:അന്ധവിശ്വാസങ്ങളും അടിമത്വവും ജന്മിത്വവും അരങ്ങുവാണ കാലഘട്ടിത്തിൽ അതിനെതിരെ പടവെട്ടുകയായിരുന്നു പഴയ തലമുറ നേരിട്ട വെല്ലുവിളിയെങ്കിൽ അതിലും വലിയ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഇന്ന് നമ്മുടെ നാട് കടന്നു പോകുന്നതെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീമുന്നേറ്റത്തിനായി നടത്തുന്ന പെണ്ണിടം പരിപാടിയുടെ ഭാഗമായുള്ള സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഭാരതത്തിന്റെ ആത്മാവുറങ്ങിയിരുന്ന ഗ്രാമങ്ങൾ പോലും ഇന്ന് നമുക്കന്യമായിക്കൊണ്ടിരിക്കുന്നു. ജ്ജ് നല്ലൊരു മനുസനാകാൻ നോക്ക് എന്ന ഇ.കെ.അയമു എന്ന നാടകത്തിലൂടെ ആരംഭിച്ച യജ്ഞം യഥാർത്ഥത്തിൽ ഇന്നും പ്രസക്തമാണ് ആയിഷ പറഞ്ഞു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ.ഗായത്രി അധ്യക്ഷയായി.ക്ഷമ റഫീഖ്, എം.പി.ഷീന, ലിഷ, ധനലക്ഷ്മി,കെ.ലക്ഷ്മി

 എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം.ജയശ്രീ

സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷെരീഫ നന്ദി രേഖപ്പെടുത്തി.എടപ്പാൾ ഗോവിന്ദ ടാക്കീസ് മുതൽ നാടൻ കലാപ്രകടനങ്ങളും വാദ്യഘോഷങ്ങളുമായി നടന്ന വിളംബര ഘോഷയാത്രയിൽ നൂറുകണക്കിന് സ്ത്രീകൾ അണിനിരന്നു. വനികളുടെ കളരിപ്പയറ്റ് പ്രദർശനവും ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന തിരുവരങ്കൻ നാടൻ പാട്ടും നടന്നു.