Alamkode
ചാലിശേരി പഞ്ചായത്ത് ത്രിവേണി കുടുംബശ്രീ ചുവട് 2023 സംഘടിപ്പിച്ചു

ചാലിശേരി പഞ്ചായത്ത് ത്രിവേണി കുടുംബശ്രീ ചുവട് 2023 സംഘടിപ്പിച്ചു
ചങ്ങരംകുളം:ചാലിശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് ത്രിവേണി കുടുംബശ്രീയുടെ നേതൃത്വത്തിൽ
കേരള കുടുംബശ്രീയുടെ രജത ജൂബിലി
ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച ചുവട് 2023 പരിപാടി സംഘടിപ്പിച്ചു.വിളംബര ഘോഷയാത്രക്ക് ശേഷം സെക്രട്ടറി ലത എം.വി റിപ്പബ്ലളിക് ദിന പതാക ഉയർത്തി.പരിപാടി റിട്ട: അദ്ധ്യാപിക നേറ്റിജോസ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സന്ധ്യ അദ്ധ്യഷനായി.ചടങ്ങിൽ വയോധികരെ ആദരിക്കലും ,വ്യക്ഷതൈകളുടെ വിതരണവും നടത്തി. അംഗങ്ങളുടെ സംഘഗാനവും വിവിധ കലാപരിപാടികളും , സ്നേഹവിരുന്നും ഉണ്ടായി.കുടുംബശ്രീ വാർഡ് സി.ഡി.എസ് മെമ്പർ ലിംസി , സുനിൽകുമാർ എന്നിവർ സംസാരിച്ചു.