01 April 2023 Saturday

പി സി ഡബ്ളിയു എഫ് നന്നംമുക്ക് പഞ്ചായത്ത് ജനറൽബോഡി യോഗം നടത്തി

ckmnews

പി സി ഡബ്ളിയു എഫ് നന്നംമുക്ക് പഞ്ചായത്ത് ജനറൽബോഡി യോഗം നടത്തി


ചങ്ങരംകുളം:പി സി ഡബ്ളിയു എഫ് നന്നംമുക്ക് പഞ്ചായത്ത് ജനറൽബോഡി യോഗം നടത്തി.ജനറൽ ബോഡി യോഗത്തിൽ

പ്രസിഡന്റ്‌ നവാസ് അധ്യക്ഷ വഹിച്ചു. കേന്ദ്ര കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ് പി കോയ കുട്ടി മാസ്റ്റർ ഉത്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ്‌ ഉണ്ണി കണക്ക് അവതരിപ്പിച്ചു. കേന്ദ്ര സെക്രട്ടറി പ്രണവം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.പുതിയ ഭാരവാഹികളായി.ജനറൽ സെക്രട്ടറിയായി പ്രദീപ്‌ ഉണ്ണിയെയും, വർക്കിംഗ്‌ പ്രസിഡന്റ്‌ ആയി അഷറഫ് കാട്ടിലിലെയും, ട്രഷർ ആയി നസീർ റിനെയും,കോ ഓർഡിനേറ്റർ ആയി മുഹമ്മദ് റഫീഖ് നെയും, രക്ഷധികാരി ആയി മുസ്തഫ മാട്ടവും വനിതാ വിഭാഗം ചെയർ പേർസണൽ ആയി ശാന്തിനി രവീന്ദ്രനെയും,സെക്രട്ടറിയായി സാഹിറ റഷീദിനെയും,ട്രഷർ ആയി റീന വേലായുധനെയും തിരഞ്ഞെടുത്തു