28 March 2024 Thursday

മിനിമം താങ്ങുവില ഉറപ്പാക്കണം; രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി തെരുവിലേക്ക്

ckmnews

ദില്ലി : മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയിലെ കര്‍ഷകസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. ഹരിയാനയില്‍ നടന്ന മഹാപഞ്ചായത്തിലാണ് കര്‍ഷകസംഘടനകള്‍ തീരുമാനമെടുത്തത്. 


കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങിയിരുന്നത്. ഇതിന് പിന്നാലെയാണ് മാര്‍ച്ച് 18നും 24നും ഇടയ്ക്ക് ഡല്‍ഹിയിലേക്ക് പ്രകടനവുമായെത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുത്തത്.


അടുത്ത മാസം കുരുക്ഷേത്രയില്‍ ചേരുന്ന മഹാപഞ്ചായത്തില്‍ പ്രതിഷേധ പ്രകടനത്തിന്റെ തിയതി നിശ്ചയിക്കും. മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് ലഭിക്കണം, ലംഘിപൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം, കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം മുതലായ ആവശ്യങ്ങളാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉന്നയിക്കുന്നത്. മഹാപഞ്ചായത്തില്‍ രാകേഷ് ടികായത്ത് അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.