28 March 2024 Thursday

ജനകീയ പങ്കാളിത്തത്തോടെ കക്കിടിക്കൽ രണ്ടാം വാർഡിൽ കുടിവെള്ള പദ്ധതി സ്ഥാപിച്ചു

ckmnews

ജനകീയ പങ്കാളിത്തത്തോടെ കക്കിടിക്കൽ രണ്ടാം വാർഡിൽ കുടിവെള്ള പദ്ധതി സ്ഥാപിച്ചു


ചങ്ങരംകുളം: ആലങ്കോട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിലവിൽ കുടിവെള്ളക്ഷാമം നേരിടുന്ന നെല്ലിശ്ശേരി ബാപ്പുട്ടി ഹാജി താഴം റോഡ് പരിസരത്തുള്ള പതിനഞ്ചോളം കുടുംബങ്ങൾക്ക് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ളപദ്ധതി  സ്ഥാപിച്ചു. ഓരോ വീടുകളിലേക്കും നേരിട്ട് കുടിവെള്ളം ലഭ്യമാകുന്ന രൂപത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയിട്ടുള്ളത്.വാർഡ് മെമ്പർ സി.കെ അഷ്റഫ്, ഇ.വി സ്വഫ്‌വാൻ നദ്‌വി, ആബിദ് പെരുമുക്ക് ,ഉമ്മർ പള്ളത്ത്,കെ.വി അബൂബക്കർ ഹാജി, ഉമ്മർ തലാപ്പിൽ ,കുഞ്ഞിപ്പ,കെ.വി.അബൂബക്കർ , കെ.പി നാസർ,എൻ.മുഹമ്മദ്,മുസ്തഫ.പി.വി ,ഷമീം ടി. എന്നിവർ സംബദ്ധിച്ചു.