29 March 2024 Friday

ആലംകോട് ജനത എഎൽപി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

ckmnews

ആലംകോട് ജനത എഎൽപി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം:ആലംകോട് ജനത എ എൽ പി സ്കൂളിന്റെ 63-ാമത് വാർഷികം ആഘോഷിച്ചു.കാലത്ത് 10 ന് റിട്ട. പൊന്നാനി തഹസിൽദാർ പി.പി മുഹമ്മദ്കുട്ടി ഹാജി പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ പരിപാടികൾ നടന്നു.മൂന്നിന് സമാപന സമ്മേളനം ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്തു.താഹിർ ഇസ്മായിലിനെ ചടങ്ങിൽ ആദരിച്ചു.എൻഡോവ്മെന്റ് വിതരണം, സപ്ലിമെന്റ് പ്രകാശനം , സൗജന്യ സ്കൂൾ ഭാഗ് വിതരണം വാർഷികത്തിന്റെ ഭാഗമായി നടന്നു. പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് സ്വാഗതവും പ്രധാനധ്യാപിക എൻ.എസ് ബീനമോൾ റിപ്പോർട്ടും അവതരിപ്പിച്ചു.