27 March 2023 Monday

പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ckmnews

ഓച്ചിറ : പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ്. വിഷക്കായ കഴിച്ച പ്ലസ് വൺ വിദ്യാർത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലം ഓച്ചിറ പൊലീസിനെതിരെയാണ് ക്ലാപ്പന സ്വദേശിയായ പതിനാറുകാരന്റേതാണ് പരാതി.


അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾചികിത്സയിലുള്ളയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു.ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് ആത്മഹത്യാക്കുറിപ്പ്.