25 April 2024 Thursday

പൊല്‍പാക്കരയില്‍ വീട്ടമ്മയടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

ckmnews

പൊല്‍പാക്കരയില്‍ വീട്ടമ്മയടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു


എടപ്പാൾ:പൊല്‍പ്പാക്കരയില്‍  വീട്ടമ്മയടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ ആക്രമത്തിൽ പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് പതിനൊന്നോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.വീട്ടമ്മയെ തെരുവ് നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അയൽവാസിയായ യുവാവിനും മറ്റൊരാൾക്കും കടിയേറ്റു.വീട്ടമ്മയുടെ പരിക്ക് ഗുരുതരമായതിനാൽ എടപ്പാളിലും പിന്നീട് തിരൂരിലും എത്തിച്ച് ചിക്ത്സ നൽകി.പരിസരപ്രദേശങ്ങളിലെല്ലാം  നായ്ക്കള്‍ കൂട്ടം കൂട്ടമായി എത്തുന്നത് ജനങ്ങൾക്ക് ഭീക്ഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപെടുന്നു.