24 April 2024 Wednesday

കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ckmnews

കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ചങ്ങരംകുളം:രാഷ്ട്രത്തിന്റെ 74 റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നന്നംമുക്ക് പഞ്ചായത്ത് എട്ടാം വാർഡ് കലിമ കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. രാവിലെ എട്ടുമണിക്ക് കുടുംബശ്രീ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കലിമ കുടുംബശ്രീ  പ്രസിഡണ്ട് ഷാഹിദ ഹനീഫ പതാക ഉയർത്തി സെക്രട്ടറി സുഹറ ബഷീർ സദസ്സിന് സ്വാഗതം ആശംസിച്ചു.വിജി സുരേഷ് റിപ്പബ്ലിക് ദിന സന്ദേശം നൽകി ഹസീന യാഹുദ്ദീൻ,ജിൻസി രജീഷ്, ധന്യ വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി