19 April 2024 Friday

ക്ഷേത്രത്തിലെ ഗാനമേളക്കിടെ മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘർഷം; യുവാക്കൾക്ക് കുത്തേറ്റു

ckmnews

ആലപ്പുഴ: ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റു. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38 ) സഹോദരൻ സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 9 ന് ആയിരുന്നു സംഭവം.


പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിലാണ് കുത്തേറ്റത്. സംഭവത്തിൽ പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയിൽ അനി ( പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക് ചെമ്പടി വടക്കതിൽ സുധീഷ് (28) എന്നിവരെ പിടികൂടി.

കുത്തേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദ്ദേശാനുസരണം ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വിഎസ്, സബ് ഇൻസ്പെക്ടർ ശ്രീകുമാരക്കുറുപ്പ്, എ എസ് ഐ നിസാർ, സീനിയർ സിപിഒ സുരേഷ്, സിപിഒ മാരായ നിഷാദ്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.