24 April 2024 Wednesday

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെൻറ് നടക്കാവിൽ നടക്കും

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെൻറ് നടക്കാവിൽ നടക്കും


എടപ്പാൾ : സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ എസ് വൈ എസ് എടപ്പാൾ സോൺ സംഘടിപ്പിക്കുന്ന യൂത്ത് പാർലമെന്റ് ഇന്ന് നടക്കാവിൽ നടക്കും.സമസ്ത പൊന്നാനി മേഖലാ പ്രസിഡണ്ട് അബ്ദുറസാഖ് ഫൈസി പതാക ഉയർത്തി.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം മാളിയേക്കൽ സുലൈമാൻ സഖാഫി ഉദ്ഘാടനം ചെയ്യും വിവിധ പഠന സെഷനുകളിൽ എൻ എം സാദിഖ് സഖാഫി പെരുന്താറ്റിരി,അബൂബക്കർ മാസ്റ്റർ പടിക്കൽ , ഡോ:  ഉമറുൽ ഫാറൂഖ് സഖാഫി, സി കെ എം ഫാറൂഖ്, സി കെ ഷക്കീർ അരിമ്പ്ര, ഡോ: സുഹൈൽ പാലക്കോട്, ഡോ:അബ്ദുൽ ജബ്ബാർ , ഡോ:  അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ. ഡോ: ഫൈള്,ജഅഫർ ചേലക്കര അബ്ദുസമദ് യൂണിവേഴ്സിറ്റി സംവദിക്കും.പ്രാദേശിക വികസന കാഴ്ചപ്പാടുകൾ എന്ന സെമിനാറിൽ കെ ടി  ജലീൽ എം എൽ എ  സംബന്ധിക്കും.സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ഉദ്ഘാടനം ചെയ്യും.മുഹമ്മദ് സ്വാദിഖ് വെളിമുക്ക് പ്രഭാഷണം നടത്തും സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകും .സയ്യിദ് സീതികോയ തങ്ങൾ, സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ,എം ഹൈദർ മുസ്‌ലിയാർ . വാരിയത്ത് മുഹമ്മദലി . അബ്ദുൽ ജലീൽ അഹ്സനി, മുഹമ്മദ് റഫീഖ് അഹ്സനി കാലടി , പ്രൊ:അനീസ് ഹൈദരി സംബന്ധിക്കും.