19 April 2024 Friday

മുട്ടത്ത് വർക്കി പുരസ്‌കാരം കവയത്രി ബദരി പുനലൂരിന് സമ്മാനിച്ചു

ckmnews

മുട്ടത്ത് വർക്കി പുരസ്‌കാരം കവയത്രി ബദരി പുനലൂരിന് സമ്മാനിച്ചു


പുന്നയൂർക്കുളം :അയ്യപ്പജ്യോതി പ്രതിഭ പുരസ്കാരത്തിന്റെ ഭാഗമായി മുട്ടത്ത് വർക്കി പ്രഥമ പുരസ്കാരത്തിന് എഴുത്തുകാരിയും കവയത്രിയുമായ ബദരി പുനലൂർ അർഹയായി.തേൻ ചിലന്തി എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.നൃത്തതാളം, വിചിത്ര നർത്തനം എന്നീ കവിത സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.പുരസ്‌കാരം പന്തളം കൊട്ടാരം അംഗം പുണർതം തിരുന്നാൾ നാരായണ തമ്പുരാൻ പ്രൗഡ്ഢമായ സദസ്സിൽ വെച്ച് സമ്മാനിച്ചു.സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.