29 March 2024 Friday

ഹെല്‍മറ്റ് പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ്

ckmnews



ചങ്ങരംകുളം:ഹെല്‍മറ്റ് മാസ്ക് പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ്.നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെയാണ് പോലീസ് പരിശോധന ശക്തമാക്കിയത്.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ എസ്ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ നിയമം ലംഘിച്ചെത്തിയ നിരവധി ബൈക്കുകള്‍ പിടികൂടി പിഴചുമത്തി.കോവിഡ് ഭീതി നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങള്‍ ലംഘിച്ച് മാസ്കും ഹെല്‍മറ്റും ധരിക്കാതെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വര്‍ദ്ധിച്ചു വരികയാണ്.