23 April 2024 Tuesday

ഐസിസി ടി-20 മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയറായി സൂര്യകുമാർ യാദവ്

ckmnews

പോയ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിസി ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്. 187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി-20യിൽ ഒരു വർഷം ഏറ്റവുമധികം സിക്സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ ടി-20 റാങ്കിംഗിൽ ഒന്നാമതാണ് സൂര്യ.

ഓസ്ട്രേലിയൻ ഓൾറൗണ്ടർ തഹിലിയ മഗ്രാത്താണ് വിമെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ. നിലവിൽ ലോക ഒന്നാം നമ്പർ വനിതാ ബാറ്ററാണ് തഹിലിയ. കഴിഞ്ഞ വർഷം 16 ടി-20 മത്സരങ്ങളിൽ നിന്ന് 435 റൺസും 13 വിക്കറ്റും തഹിലിയ നേടി.