25 April 2024 Thursday

ചികിത്സയില്‍ ഇരിക്കെ മരിച്ച കുറ്റിപ്പാല സ്വദേശിയുടെ ആന്റിജന്‍ ഫലം പോസിറ്റീവ്

ckmnews


എടപ്പാൾ: വിവിധ അസുഖങ്ങളെ തുടർന്ന്  ചികിത്സയിലിരിക്കെ മരിച്ചയാളുടെ ആന്റിജൻ പരിശോധന ഫലം പോസ്റ്റീവ് .കുറ്റിപ്പാല അമൃതാനന്ദമയി മഠത്തിനു സമീപം പള്ളി മഠത്തിൽ വീട്ടിൽ  ദാമോദരൻ (76)ന്റെ ആന്റിജൻ പരിശോധനാ ഫലമാണ് പോസ്റ്റീവ് ആയത്.വിശദമായ പരിശോധനക്കായി സ്രവം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയച്ചു.ദാമോദരനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സക്കിടെ പുലർച്ചെയാണ് മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം പോസ്റ്റീവ്  ആയത്. സംസ്ക്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഈശ്വരമംഗലം സ്മശാനത്തിൽ നടന്നു.