01 December 2023 Friday

അബ്ദുള്ള മുഹമ്മദ്‌ അൻവറിന്റെ അനുഭവങ്ങൾ കൈപുസ്തകമാകുന്നു

ckmnews

അബ്ദുള്ള മുഹമ്മദ്‌ അൻവറിന്റെ അനുഭവങ്ങൾ കൈപുസ്തകമാകുന്നു


വളാഞ്ചേരി :ജന്മനാ കണ്ണിന് ഇരുട്ട് ബാധിച്ച അബ്ദുള്ള മുഹമ്മദ്‌ അൻവറിന്റെ അനുഭവങ്ങൾ കൈപുസ്തകമാകുന്നു"നേർ സാക്ഷ്യം" എന്ന ശീർഷകത്തിൽ അബ്ദുള്ള മുഹമ്മദ്‌ അൻവർ തന്നെയാണ് അനുഭവങ്ങൾ അനുവാചകരിലേക്ക് എത്തിക്കുന്നത്.പുസ്തകത്തിന്റെ കവർ പ്രകാശനം സാമൂഹിക പ്രവർത്തകൻ നാസർ മാനുപ്പ യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയക്ക് നൽകി നിർവഹിച്ചു.തിരൂർക്കാട് സ്വദേശിയായ അബ്ദുള്ളയുടെ പ്രതിസന്ധികൾ അതിജീവിച്ച വിജയത്തിന്റെ കഥയാണ് പ്രമേയം. പാലിയേറ്റീവ് & ട്രോമ കെയർ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമാണ് അബ്ദുള്ളയെന്ന് അടുത്ത വൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.മഹാത്മാ കോളേജ് വൈസ് പ്രിൻസിപ്പൾ ഒ. കെ രാജേന്ദ്രൻ മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.അഷറഫ് രാങാട്ടൂർ, സാബിർ എ. കെ, അബ്ദുൽ കരീം, 

എന്നിവർ ആശംസകൾ അറിയിച്ചു.കരളലിയിക്കുന്ന അനുഭവങ്ങൾ പങ്ക് വെച്ച അബ്ദുള്ളയുടെ മറുപടി പ്രസംഗം മുഴുവൻ ആളുകളുടെ നയനങ്ങളെ ഈറനണിയിച്ചു.നീമ ബുക്ക്‌ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.പ്രവാസിയായ അബ്ദുള്ളയുടെ പുസ്തകം ഏപ്രിൽ മാസത്തിൽ ദുബായിൽ വെച്ച് പ്രകാശനം ചെയ്യുമെന്ന് പ്രസാധക സമിതി അറിയിച്ചു