Edappal
പോട്ടൂർ മകരം പത്ത് മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു

പോട്ടൂർ മകരം പത്ത് മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു
എടപ്പാൾ: പോട്ടൂര്‍ മകരം പത്ത് മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ഉച്ചക്ക് കൊടലില്‍ കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പഞ്ചാവാദ്യവും ഗജവീരൻമാരുടെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പ് നടന്നു.തുടര്‍ന്ന് തിറ, പൂതന്‍, മല്ലപ്പന്തല്‍ വേല, വിവിധ പൂരാഘോഷകമ്മറ്റികളുടെ നേതൃത്വത്തിൽ വരവുകളും ഉണ്ടായി.ദീപാരാധനയ്ക്ക് ശേഷം അതിഗംഭീര വെടിക്കെട്ടും നടന്നു. രാത്രി തായമ്പക,ഗാനമേളയും ഉണ്ടായി.പുലർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമായി