20 April 2024 Saturday

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് സന്ദേശ യാത്ര സമാപിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് സന്ദേശ യാത്ര സമാപിച്ചു


എടപ്പാൾ : സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ ഈ മാസം 26 ന് നടക്കാവിൽ നടക്കുന്ന എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് പ്രചരാണർഥം വിളബര സന്ദേശ യാത്ര സംഘടിപ്പിച്ചു.ആലങ്കോട് പഞ്ചായത്തിലെ കോക്കൂരിൽ നിന്ന് ആരംഭിച്ച് 50 ൽ അധികം ഗ്രാമങ്ങളിൽ പ്രയാണം നടത്തി കുറ്റിപ്പുറം തങ്ങൾ പടിയിൽ സമാപിച്ചു സോൺ പ്രസിഡണ്ട് സി നജീബ് അഹ്സനി ഉദ്ഘാടനം ചെയ്തു ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പി നൗഫൽ സഅദി മുഖ്യ പ്രഭാഷണം നടത്തി.സമസ്ത മേഖല സെക്രട്ടറി ഹസ്സൻ അഹ്സനി കാലടി , എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് മുഹമ്മദ് റഫീഖ് ഇർഫാനി പ്രസംഗിച്ചു.വിവിധ കേന്ദ്രങ്ങളിൽ ആസിഫ് തണ്ടിലം , അഷറഫ് അൽ ഹസനി , ഗഫൂർ അഹ്സനി ,  അബ്ദുൽ മജീദ് അഹ്‌സനി, വി ശിഹാബ് മുസ്‌ലിയാർ, അനസ് മാണൂർ ,സൈഫുല്ല അദനി, മഹ് മൂദ് ഫാളിലി, അബ്ദുൽ മജീദ് ഫാളിലി പ്രസംഗിച്ചു.