28 March 2024 Thursday

മാലിന്യ വിമുക്തമാക്കിയ ചങ്ങരംകുളം ബസ്റ്റാന്റിൽ വീണ്ടും മാലിന്യം നിറയുന്നു

ckmnews

മാലിന്യ വിമുക്തമാക്കിയ ചങ്ങരംകുളം ബസ്റ്റാന്റിൽ വീണ്ടും മാലിന്യം നിറയുന്നു


ചങ്ങരംകുളം:മാലിന്യ വിമുക്തമാക്കിയ ചങ്ങരംകുളം ബസ്റ്റാന്റിൽ വീണ്ടും മാലിന്യം നിറയുന്നു.മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കിയ ബസ്റ്റാന്റിലാണ് വീണ്ടും മാലിന്യങ്ങൾ നിറച്ച ചാക്കുകൾ നിക്ഷേപിക്കുന്നത്.വിദ്യാർത്ഥികൾ അടക്കം നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ബസ്സ് കാത്തിരിപ്പ് സ്ഥലത്താണ് വൃത്തിഹീനമായ രീതിയിൽ മാലിന്യ ചാക്കുകൾ കെട്ടി കിടക്കുന്നത്.നാട്ടുകാരുടെ പരാതിയിൽ ആലംകോട് പഞ്ചായത്ത് അംഗങ്ങളായ സികെ പ്രകാശൻ,മുഹമ്മദ് ഷെരീഫ് എന്നിവർ സ്ഥലത്ത് എത്തി മാലിന്യം ഉടനെ നീക്കം ചെയ്യുമെന്നും രാത്രി കാലങ്ങളിൽ ബസ്റ്റാന്റിൽ മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി