22 February 2024 Thursday

500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി പിടിയില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയിലായത് മലപ്പുറം പൊന്നാനിയില്‍ നിന്ന്

ckmnews

500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി പിടിയില്‍ 

ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയിലായത് മലപ്പുറം പൊന്നാനിയില്‍ നിന്ന്

കൊച്ചി:കളമശ്ശേരിയില്‍ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് പിടിയില്‍. മലപ്പുറം പൊന്നാനിയില്‍ നിന്നാണ് ഒളിവിലായിരുന്ന ജുനൈസിനെ പിടികൂടിയത്.ജുനൈസിനെ എറണാകുളം സിറ്റി പോലീസ് കളമശ്ശേരിയിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും 


കഴിഞ്ഞ ദിവസമാണ് കളമശ്ശേരി കൈപ്പടമുകളിലെ വീട്ടില്‍ നിന്നും പഴകിയ ഇറച്ചി പിടികൂടിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തിയത്. ഇറച്ചി എറണാകുളത്തെ 49 ഹോട്ടലുകളില്‍ എത്തിച്ചതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടില്‍ പൊലീസും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിലാണ് രേഖകള്‍ ലഭിച്ചത്