08 December 2023 Friday

ചങ്ങരംകുളത്ത് നിന്ന് മോഷണം പോയ ബൈക്കുമായി കോഴിക്കോട് സ്വദേശി കൊച്ചിയിൽ പിടിയിൽ

ckmnews

ചങ്ങരംകുളത്ത് നിന്ന് മോഷണം പോയ ബൈക്കുമായി കോഴിക്കോട് സ്വദേശി കൊച്ചിയിൽ പിടിയിൽ


ചങ്ങരംകുളം:ചങ്ങരംകുളത്ത് നിന്ന് മോഷണം പോയ ബൈക്കുമായി കോഴിക്കോട് സ്വദേശി കൊച്ചിയിൽ പിടിയിൽ.ചിയ്യാനൂർ പാടത്തുള്ള ടൈൽ ക്രാഫ്റ്റ് എന്ന ഷോപ്പിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന KL 54 L 6021 ACCESS സ്കൂട്ടറും സമീപത്തുള്ള വർക്ക് സൈറ്റിൽ നിന്നും രണ്ട് സ്മാർട്ട് ഫോണുകളും കവർന്ന കോഴിക്കോട് എലത്തൂർ സ്വദേശി ദാറുൽ മിൻഹ ഹൗസിൽ  മുഹമ്മദ് സൽമാൻ(25)ആണ് കൊച്ചിയിൽ പിടിയിലായത്.ജനുവരി 5നാണ് ടൈൽ നോക്കാനായി ഷോപ്പിലെത്തിയ ചങ്ങരംകുളം സ്വദേശിയുടെ ബൈക്ക് എടുത്ത് യുവാവ് രക്ഷപ്പെട്ടത്.