25 April 2024 Thursday

പികെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് ചങ്ങരംകുളത്ത് പ്രകടനം നടത്തി

ckmnews

പികെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് ചങ്ങരംകുളത്ത് പ്രകടനം നടത്തി


ചങ്ങരംകുളം: ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ ദിവസങ്ങൾക്ക് മുന്നേ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിൽ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി. സെക്രട്ടറിയേറ്റ് മാർച്ച് നടന്ന അന്നും അകാരണമായി 30ഓളം വരുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ സമരപോരാളികളെ അറസ്റ്റ് ചെയ്തിരുന്നു.ഷബീർ മാങ്കുളം,ജഫീറലി പള്ളിക്കുന്ന് ,എംകെ അൻവർ ,ഉമ്മർ തലാപ്പിൽ ,ഫവാസ് കിഴിക്കര,ബഷീർ പന്താവൂർ ,സഫീർ ചിയ്യാനൂർ ,സലിം കോക്കൂർ,മാനു മാമ്പയിൽ ,ഹമീദ് ചിയ്യാനൂർ ,അബുബക്കർ പെരുമുക്ക് ,ഷമീം കക്കിടിക്കൽ,ഇന്താസ് കോലിക്കര ,ആബിദ് പെരുമുക്ക്,മുഹമ്മദ് ചിയ്യാനൂർ തുടങ്ങിയവർ പ്രവർത്തകരെ അഭിവാദ്യം ചെയ്തു