25 April 2024 Thursday

ലൈഫ് ഭവന പദ്ധതി വഞ്ചനക്കെതിരെ ആലംകോട് പഞ്ചായത്തിന് മുന്നിൽ മുസ്ലീം ലീഗ് ധർണാ സമരം ഇന്ന് നടക്കും

ckmnews

ലൈഫ് ഭവന പദ്ധതി വഞ്ചനക്കെതിരെ ആലംകോട് പഞ്ചായത്തിന് മുന്നിൽ മുസ്ലീം ലീഗ് ധർണാ സമരം ഇന്ന് നടക്കും


ചങ്ങരംകുളം: ലൈഫ് ഭവന പദ്ധതിയുടെ പേരിൽ ഭൂരഹിതരിൽ നിന്നും ഭവന രഹിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു ലിസ്റ്റ് തയ്യാറാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും വീട് വെക്കാൻ തുക അനുവദിക്കാതെ അപേക്ഷകരെ കബളിപ്പിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ്  ആലങ്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധ സമരം നടത്തും. കാലത്ത് 10 മണിക്ക് നടക്കുന്ന പ്രതിഷേധ ധർണയുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.യോഗത്തിൽ  പ്രസിഡണ്ട് എം കെ അൻവർ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കർ ഉദ്ഘാടനം ചെയ്തു.ഷാനവാസ് വട്ടത്തൂർ, പി പി യൂസഫലി, ഉമ്മർ തലാപ്പിൽ, കെ വി എ കാദർ, ഹമീദ് ചിയ്യാനൂർ, അഹമ്മദുണ്ണി കാളാച്ചാൽ,  അബൂബക്കർ പെരുമുക്ക്, കെ വി ആലികുട്ടി, സലീം കോക്കൂർ പ്രസംഗിച്ചു..