19 April 2024 Friday

വെളിയങ്കോട് പഞ്ചായത്ത് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ckmnews

വെളിയങ്കോട് പഞ്ചായത്ത് 

ക്ഷീര കർഷകർക്ക്  കാലിത്തീറ്റ  വിതരണം ചെയ്തു


എരമംഗലം:വെളിയങ്കോട്  ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്ക്  2022 - 2023 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി  കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . താഴത്തേൽപ്പടി ക്ഷീര സഹകരണ സംഘത്തിൽ വെച്ച്  നടന്ന ചടങ്ങിൽ  വാർഡ് മെമ്പർ ഷീജ സുരേഷ്  അധ്യക്ഷത വഹിച്ചു . വെറ്ററിനറി സർജൻ  ഡോ :എൻ. എസ് . ഐശ്വര്യ  പദ്ധതി വിശദീകരിച്ചു . 


വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  മജീദ്  പാടിയോടത്ത് ,  ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത്  പുഴക്കര , ഗ്രാമപഞ്ചായത്ത് മെമ്പർ റസ്‌ലത്ത് സെക്കീർ , ക്ഷീരസംഘം പ്രസിഡന്റ് അഷറഫ് ചപ്പയിൽ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ  

എം. അജിത്കുമാർ , പ്രിയ ഡേവിഡ് , എ. നവാസ്  തുടങ്ങിയവർ 

സംസാരിച്ചു . സംഘം സെക്രട്ടറി നന്ദി പറഞ്ഞു . 


2022 - വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി കാലിത്തീറ്റ വിതരണം , ധാതുലവണവും - വിര മരുന്നും ,ആട് വളർത്തൽ മുട്ട കോഴി വളർത്തൽ , പാലിന് സബ്സിഡി  തുടങ്ങിയവക്കായി  2650000  ലക്ഷം  വകയിരുത്തിയതായി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു  അറിയിച്ചു .