19 April 2024 Friday

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരണം:കനത്ത ജാഗ്രത

ckmnews

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരണം:കനത്ത ജാഗ്രത

   

തിരുവനന്തപുരം:സംസ്ഥാനം കൊവിഡ്-19 ഭീഷണിയിൽ തുടരുന്നതിനിടെ ഇന്ന് 12 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 5 പേർ എറണാകുളം, ആറു പേർ കാസർകോട്, ഒരാൾ പാലക്കാട് ജില്ലക്കാരുമാണെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.ഇതോടെ  സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രത പുലര്‍ത്താര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്