Edappal
ആനക്കര പോട്ടൂർക്കാവ് ശ്രീ ധർമ്മശിസ്താ ക്ഷേത്രോത്സവം ജനുവരി 24ന് നടക്കും
എടപ്പാൾ:ആനക്കര പോട്ടൂർക്കാവ് ശ്രീ ധർമ്മശിസ്താ ക്ഷേത്രോത്സവം ജനുവരി 24ന് നടക്കും.പുലർച്ചെ വിശേഷാൽ പൂജകളോടെ ഉത്സവത്തിന് തുടക്കമാവും.ഉച്ച തിരിഞ്ഞ് ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്.തുടർന്ന് വിവിധ ദേശങ്ങളിൽ നിന്ന് വരവുകൾ ക്ഷേത്രത്തിലെത്തും.വൈകിയിട്ട് ദീപാരാധനക്ക് ശേഷം മാനത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ട് നടക്കും.രാത്രി 9ന് മേലെ പോട്ടൂർ പൂരാഘോഷകമ്മിറ്റി ഒരുക്കുന്ന തൃശ്ശൂർ ബീറ്റ്സിന്റെ ഗാനമേളയും നടക്കും.25 ന് പുലർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവം സമാപിക്കും