19 April 2024 Friday

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

ckmnews

പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം. കൊല്ലം കുണ്ടറ സ്വദേശിനിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിച്ചു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീർ , നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്.

ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ വലയിലാക്കിയത്.