25 April 2024 Thursday

സെന്റ് ജോർജ് കുടുംബ യൂണിറ്റ് സഹയാത്ര ഡേ കെയറിലേക്ക് വീൽ ചെയറുകൾ നൽകി

ckmnews

ചങ്ങരംകുളം :ചാലിശേരി സെന്റ് പീറ്റേഴ്സ്  ആന്റ് സെന്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള സെൻറ് ജോർജ് കുടുംബയൂണിറ്റ് കൂററനാട്  സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിലേക്ക്  വീൽചെയറുകൾ നൽകി.ക്രിസ്തുമസ് - പുതുവർഷ ആഘോഷങ്ങൾക്കൊപ്പം സ്നേഹവും , കാരുണ്യവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിക്ക് കീഴിലുള്ള സെന്റ് ജോർജ് കുടുംബ യൂണിറ്റ്  സഹയാത്രയിലേക്ക് ഡേ കെയറിലെ ഭിന്നശേഷി സഹോദരങൾക്ക് രണ്ട് ചക്ര കസേരകൾ  നൽകിയത്.മുൻ വർഷങ്ങളിൽ സ്നേഹാലയം  , ബോയ്സ് കോട്ടേജ് , പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി , കൊപ്പം അഭയ കേന്ദ്രം എന്നിടങ്ങളിൽ യൂണിറ്റ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ  മാതൃകപരമായിരുന്നു.സഹയാത്രയിൽ നടന്ന ചടങ്ങിൽ വികാരി ഫാ.റെജി കൂഴിക്കാട്ടിൽ നിന്ന്  സഹയാത്ര പ്രസിഡന്റ് വി.വി.ബാലകൃഷണൻ വീൽ ചെയറുകൾ ഏറ്റുവാങ്ങി.ഭിന്നശേഷി അംഗങ്ങൾക്കായി  സഹയാത്രയുടെ നേതൃത്വത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ അനുഗ്രഹപ്രദവും,നാടിനും , സമൂഹത്തിനും മാതൃകയാണെന്നും ഫാ.റെജി കൂഴിക്കാട്ടിൽ പറഞ്ഞു.ഇടവക ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി.താരുകുട്ടി ,മാനേജിംഗ് കമ്മറ്റിയംഗം സി.വി. ഷാബു മാസ്റ്റർ , കുടുംബയൂണിറ്റ്  വൈസ് പ്രസിഡന്റ് സി. കെ ചെറിയാൻ , സെക്രട്ടറി ജോയ് കെ.വി ,ജോ:സെക്രട്ടറി ഷീജ ഷൈജൻ ,ട്രഷറർ പി.കെ. ശലമോൻ , എക്സ്ക്യൂട്ടീവ് അംഗങ്ങളായ സി.എം സജീവൻ , എഡ്ബി പുലിക്കോട്ടിൽ ,  സഹയാത്ര സെക്രട്ടറി സുബൈർ കെ.വി , ടി.എ രണദിവെ ,ഫിസിയോ തൊറാപ്പി ചെയർമാൻ ഗോപിനാഥ് പാലഞ്ചേരി എന്നിവർ സംസാരിച്ചു