Kasaragod
അമ്മയും മകളും വീട്ടിൽ മരിച്ചനിലയിൽ; സംഭവം ഭർത്താവ് ഊട്ടിയിൽ പോയപ്പോൾ

അമ്മയും മകളും വീട്ടിൽ മരിച്ചനിലയിൽ; സംഭവം ഭർത്താവ് ഊട്ടിയിൽ പോയപ്പോൾ
കാസർകോട് ∙അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരാണു മരിച്ചത്. ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം.
ചന്ദ്രൻ വിളിച്ചിട്ടു മൊബൈൽ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിൽച്ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനകത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണു മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.