25 April 2024 Thursday

കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നവർക്കു സ്വീകരണം നൽകി

ckmnews

കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നവർക്കു സ്വീകരണം നൽകി


എരമംഗലം:വിവിധ പാർട്ടികളിൽ നിന്നു രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽകി. മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ യുഡിഎഫ് ചെയർമാൻ പിടി അജയ്‌മോഹൻ ഹാരമണിയിച്ചു സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ്‌ ടി ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്,ഇപി രാജീവ്‌, മനീഷ്,എകെ, ആലി,പി നൂറുദ്ധീൻ,ചന്ദ്രഹാസൻ മാസ്റ്റർ, ഉസ്മാൻ,എവി അബ്ദുൾ വഹാബ്, ഖാദർ ഏനു, നസീർമാസ്റ്റർ, ശ്യാം പ്രസാദ്, പാലക്കൽ അബ്ദുറഹ്മാൻ, നജീം വടമുക്ക് എന്നിവർ സംസാരിച്ചു.