20 April 2024 Saturday

മൂക്കുതല ഹൈസ്കൂൾ 90-91 ബാച്ച് എസ്എസ്എൽസി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ckmnews

മൂക്കുതല ഹൈസ്കൂൾ 90-91 ബാച്ച് എസ്എസ്എൽസി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ 90-91 എസ്എസ്എൽസി

ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.ഓർമച്ചെപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അക്ഷരമുറ്റത്ത് ഇത്തിരി നേരം എന്ന പേരിൽ നടന്ന സംഗമത്തിൽ ജയദേവ് സ്വാഗതം പറഞ്ഞു.ഒകെ അബ്ദു അധ്യക്ഷത വഹിച്ച പരിപാടി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.ഷാജഹാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ വിശിഷ്ട വെക്തികളെ അനുമോദിച്ചു.പിടിഎ പ്രസിഡണ്ട് അബ്ദുൽ ജലാൽ,മുഹമ്മദ് സഫി,പ്രിൻസിപ്പാൾ സിവി മണികണ്ഠൻ,അധ്യാപകനായ ശ്രീകാന്ത് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.സംഗമം വൻ വിജയമാക്കിയ സംഘാടകരെ ഓർമ്മചെപ്പ് ഗ്രൂപ്പ്‌ ന്റെ അധ്യക്ഷനും ചീഫ് അഡ്മിനുമായ സലീം മൂക്കുതല അഭിനന്ദിച്ചു