23 April 2024 Tuesday

ചങ്ങരംകുളം ചിയ്യാനൂരില്‍ ഒരു കുടുംബത്തിലെ 7 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം: ചിയ്യാനൂരില്‍ ഒരു കുടുംബത്തിലെ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വെള്ളിയാഴ്ച കാലത്ത് നടന്ന പരിശോധനയിലാണ് കുടുംബത്തില്‍ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുടുംബത്തില്‍ നടത്തിയ പരിശോധനയിലാണ് കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചത്.