20 April 2024 Saturday

എ.കെ.ടി.എ പൊന്നാനി ഏരിയാ കൺവെൻഷൻ നടത്തി

ckmnews

എ.കെ.ടി.എ പൊന്നാനി ഏരിയാ കൺവെൻഷൻ നടത്തി


പൊന്നാനി:തയ്യൽ തൊഴിലാളി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും കേരളത്തിലെ റേഷൻ വിഹിതം വെട്ടി കുറച്ചത് പുനസ്ഥാപിക്കണമെ

ന്നും എ.കെ.ടി.എ പൊന്നാനി ഏരിയാ കൺവെൻഷൻ

കേന്ദ്ര ,കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.ഏരിയാ പ്രസിഡൻ്റ് കെ.എ. ബാല

ൻ്റെ അദ്ധ്യക്ഷതയിൽ

കൺവെൻഷൻ എ കെ ടി എ സംസ്ഥാന കമ്മിറ്റി അംഗം കെപി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ: സെക്രട്ടറി കെ.പി രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി പി.കെ.രവി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ  സി. ജനാർദ്ദനൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ ജോ: സെക്രട്ടറി, ചന്ദ്രിക 

ജില്ലാ കമ്മിറ്റി അംഗം കെ.പി.റിൻസി,പി.കെ.രാജൻ, ഗീതാനാഥ്, ബൈജു പൂക്കയിൽ എന്നിവർ  എന്നിവർ സംസാരിച്ചു. കെ. ഷജിനി സ്വാഗതവും

 ടി. കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു