20 April 2024 Saturday

സഹയാത്ര കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ckmnews

സഹയാത്ര കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു 


ചങ്ങരംകുളം : 2005-2006 കാലയളവിൽ കോക്കൂർ AHM GHSS സ്കൂളിലെ SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം കല്ലുപുറം വിദ്യാ ഹാളിൽ നടന്നു. ഹാരിസ് കോക്കൂർ അദ്യക്ഷനായ ചടങ്ങിൽ ഷൗക്കത്ത്‌ മഠത്തിൽ സ്വാഗതം പറഞ്ഞു . അദ്ധ്യാപകൻ അഷ്‌റഫ്‌ മാഷ് ഉദ്ഘാടനവും  ലോഗോപ്രകാശനവും നിർവഹിച്ചു.സി പി  മുഹമ്മദ് മാഷ് അലിക്കുട്ടി മാഷ് എന്നിവർ പങ്കെടുത്തു.അധ്യാപകരെ ആദരിക്കൽ ചടങ്ങ്  സ്കൂൾ വെൽഫെയർ ചെയർമാൻ അഷ്റഫ് കോക്കൂർ നിർവഹിച്ചു. മൺമറഞ്ഞ സഹപാടികളേയും അധ്യാപകരേയും മൗനത്താൽ സ്മരിച്ചു. പരിപാടിയുടെ നേതൃത്വം വഹിച്ചവർക്കുള്ള സമ്മാനദാനം പി ടി എ  പ്രസിഡന്റ് മുജീബ് കോക്കൂർ നിർവഹിച്ചു. റിഹാസ് ചിയ്യാനൂർ,യൂസഫ്,ഫാത്തിമ,ചിതുസാലിയ,ഹിൽഷ,ഷഹനാസ്,ഹർഷ, ഫസീല,റുക്സാന,നുശൈബ,ജിംഷീദ് ,ജിഷാർ ഫാളിലി എന്നിവർ ആശംസകൾ പറഞ്ഞു.ശമീർ നന്ദി പറഞ്ഞ ചടങ്ങിൽ എക്സികുട്ടീവ് അംഗങ്ങളും മറ്റു സഹപാടികളും പങ്കെടുത്തു.