29 March 2024 Friday

അഞ്ഞൂര്‍ പാര്‍ക്കാടി പൂരം ഇന്ന് ആഘോഷിക്കും

ckmnews

അഞ്ഞൂര്‍ പാര്‍ക്കാടി പൂരം ഇന്ന് ആഘോഷിക്കും


കുന്നംകുളം:അഞ്ഞൂര്‍ പാര്‍ക്കാടി പൂരം ഇന്ന് ആഘോഷിക്കും.ക്ഷേത്രം ഊരാളന്‍ തോട്ടപ്പായ മനക്കല്‍ ശങ്കരന്‍ നമ്പൂതിരി, സജീഷ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.ശനിയാഴ്ച  വൈകീട്ട് യുവജനബാലസംഘം അഞ്ഞൂര്‍ കുന്ന്‌വക നാട്ടു താലത്തോടു കൂടിയ ചുറ്റു വിളക്ക്, പട്ടാണിച്ചിറ കമ്മറ്റിയുടെ നാട്ടു താലവും നടന്നു. പൂരദിവസമായ ഞായറാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം കലംകരിക്കല്‍ നടക്കും. തുടര്‍ന്ന് മൂന്നുമണിയോടെ ദേവസ്വം പൂരം എഴുന്നള്ളിക്കും.പുതൃക്കോവില്‍ പാര്‍ത്ഥ സാരഥി തിടമ്പേറ്റും.